News India

രാജ്യദ്രോഹ നിയമത്തില്‍ മാറ്റങ്ങള്‍ വേണം: ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. തിരഞ്ഞെടുത്ത സര്‍ക്കാരിനെയും കോടതിയെയും വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിമര്‍ശിച്ചാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യദ്രോഹ നിയമവും അഭിപ്രായ സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.