News India

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ കോടതി പരിഹരിച്ചില്ലെങ്കില്‍ നിയമനിര്‍മാണം നടത്താം:ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: കോടതി വിധിയിലൂടെ സമൂഹത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന് നിയമ നിര്‍മാണം നടത്താമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മൗലിക അവകാശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ജഡ്ജിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയും പറഞ്ഞു. ജസ്റ്റിസ് കുര്യന്‍ ജോസഫിന് ഡല്‍ഹി മലയാളികള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് പരാമര്‍ശം.