News India

കാര്‍ഗില്‍ യുദ്ധവിജയം: ഓര്‍മ്മകള്‍ പങ്കുവച്ച് എയര്‍മാര്‍ഷല്‍ എസ്ആര്‍കെ നായര്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് യുദ്ധ ചരിത്രത്തില്‍ ഏറ്റവും വലിയ യുദ്ധ വിജയമാണ് കാര്‍ഗില്‍. മലനിരകള്‍ക്കു മുകളില്‍ നിലയുറപ്പിച്ച ശത്രുക്കളെ തുരത്താന്‍ നിര്‍ണായകമായതു വ്യോമസേനയുടെ ഓപ്പറേഷന്‍ സഫേദ് സാഗര്‍ ആണ്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ആവേശകരവും, സംതൃപ്തികരവുമായ ഓപ്പറേഷന്‍ എന്നാണ് കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായിരുന്ന മലയാളി വ്യോമ സേന ഉദ്യോഗസ്ഥന്‍ എയര്‍ മാര്‍ഷല്‍ എസ്.ആര്‍.കെ നായര്‍ വിശേഷിപ്പിക്കുന്നത്.