കര്‍ണാടകത്തില്‍ നിയമസഭയിലെത്താതിരുന്ന എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് അന്ത്യശാസനം നല്കി
ബെംഗളൂരു: വിപ്പു നല്‍കിയിട്ടും നിയമസഭയിലെത്താതിരുന്ന കര്‍ണാടകത്തിലെ എം.എല്‍.എമാര്‍ക്ക് അന്ത്യശാസനം നല്കി കോണ്‍ഗ്രസ് നേതൃത്വം. നേരിട്ട് നിയമസഭയില്‍ ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ വീണ്ടും എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയച്ചു.