News India

ബിജെപി അനുകൂല പ്രസ്താവനയുമായി കര്‍ണാടകത്തിലെ ജെഡിഎസ് നേതൃത്വം

ബെംഗളൂരു: വീണ്ടും ബി.ജെ.പി അനുകൂല പ്രസ്താവനയുമായി കര്‍ണാടകത്തിലെ ജെ.ഡി.എസ് നേതൃത്വം. ബി.എസ് യെദ്യൂരപ്പ സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് ജനതാദള്‍ ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ പറഞ്ഞു. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് വരാന്‍ ജെ.ഡി.എസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു.