News India

ഹസ്രത്ത് നിസാമുദ്ദീനില്‍ പോയവരില്‍ കാസര്‍കോട് സ്വദേശികളുമുണ്ടെന്ന് സ്ഥിരീകരണം

കാസര്‍കോട്: ഹസ്രത്ത് നിസാമുദ്ദീനില്‍ പോയവരില്‍ കാസര്‍കോട് സ്വദേശികളുമുണ്ടെന്ന് സ്ഥിരീകരണം.അഞ്ചു പേരെ സംബന്ധിച്ച വിവരങ്ങളാണ് നിലവില്‍ ആരോഗ്യ വകുപ്പിന് ലഭ്യമായിരിക്കുന്നത്. സമാനമായ പരിപാടികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ പോയ ഇരുപത്തഞ്ച് പേരെ കുറിച്ചുള്ള വിശദാംശങ്ങളും ആരോഗ്യ വകുപ്പിന് ലഭ്യമായിട്ടുണ്ട്.