News India

കശ്മീരിന്റെ പ്രത്യേകപദവി മാറ്റിയത് മുസ്ലിങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് യുഎഇ വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുസ്ലീങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷേഖ് അബ്ദുല്ല ബിന്‍ സയ്ദ് അല്‍ നഹ്യാന്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ മാത്രമുള്ള ഒരു വിഷയമാണെന്നും യുഎഇ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇതിനെ മുസ്ലീങ്ങളെ ബാധിക്കുന്ന വിഷയമാക്കി മാറ്റേണ്ടതില്ല. ഇസ്ലാമാബാദ് സന്ദര്‍ശത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുഎഇ വിദേശകാര്യമന്ത്രി.