News India

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കേരളത്തിന് താല്പര്യമില്ലെന്ന് ആവര്‍ത്തിച്ച് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കേരള സര്‍ക്കാരിന് താല്പര്യമില്ലെന്ന് ആവര്‍ത്തിച്ച് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഇ പാസ് അടക്കമുള്ള കേരളത്തിന്റെ നടപടികള്‍ സങ്കീര്‍ണമാണ്. തൊഴിലാളികളുടെ വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് കേരളത്തിന് നല്‍കേണ്ടതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.