News India

ചെന്നൈയില്‍ കൊറോണ ബാധിച്ചവര്‍ക്ക് മുന്‍കരുതലെടുത്ത് താങ്ങായി മലയാളികള്‍

ചെന്നൈ: കൊറോണ പേടിച്ച് പലരും ആശുപത്രി പരിസരങ്ങളിലേക്ക് പോകാന്‍ പോലും മടിക്കുമ്പോള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള കഞ്ഞിവിതരണം മുടക്കമില്ലാതെ നടത്തുകയാണ് ചെന്നൈയില്‍ മലയാളികള്‍. കഞ്ഞിക്കും അച്ചാറിനും ഒപ്പം മാസ്‌കും സാനിറ്റൈസറും ഉണ്ട് എന്നതാണ് കൊറോണക്കാലത്തെ പ്രത്യേകത.