News India

ജൂണിലും കേരളത്തിലേക്കെത്താന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് തമിഴ്‌നാട്ടിലുള്ള മലയാളികള്‍

ചെന്നൈ: ജൂണ്‍ മാസത്തിലും കേരളത്തിലേക്കെത്താന്‍ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട് തമിഴ്‌നാട്ടിലുള്ള മലയാളികള്‍. റെയില്‍വേ പ്രഖ്യാപിച്ച 200 ട്രെയിനുകളിലും ചെന്നൈയില്‍ നിന്ന് പ്രത്യേക സര്‍വ്വീസില്ല. ജൂണ്‍് 30 വരെ തമിഴ്‌നാട്ടിലൂടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കരുത് എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യവും മലയാളികള്‍ക്ക് തിരിച്ചടിയായി.