കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് സി.ബി.ഐ സമന്‍സ് അയച്ചു
ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് സി.ബി.ഐ സമന്‍സ് അയച്ചു. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി സി.ബി.ഐ കൂടുതല്‍ ഉദ്യോഗസ്ഥരെ ഷില്ലോംഗിലേക്ക് അയച്ചു. അതേസമയം രാജീവ് കുമാര്‍ ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.