കോവിഡ് കൂടുന്നു; ഡൽഹിയിൽ ഇന്ന് ഉന്നതതലയോഗം ചേരും
രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ ഉന്നത തലയോഗം ചേരും. ഇന്ന് 12,249 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 3.94 ശതമാനമായി.