News India

പുതിയ പരിഷ്കാരങ്ങൾ; ആശങ്കകൾ അറിയിക്കാൻ ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാക്കൾ ഡൽഹിയിലെത്തി

 ന്യൂഡൽഹി: ലക്ഷദ്വീപ് അഡിമിനിട്രേറ്റർ പ്രഫുൽ ഖോടാ പട്ടേലിന്‍റെ പുതിയ പരിഷ്കാരങ്ങൾ സംബന്ധിച്ച് ആശങ്കകൾ നേതൃത്വത്തെ അറിയിക്കാൻ ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാക്കൾ ഡൽഹിയിലെത്തി. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി എപി അബ്ദുള്ളകുട്ടി ഉൾപ്പടെയുള്ളവർ നാളെ കൂടിക്കാഴ്ച നടത്തും. ലക്ഷദ്വീപ് പ്രവേശനത്തിന് എഡിഎമ്മിന്റെ പാസ് നിർബന്ധമാക്കിയുള്ള ഉത്തരവ് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

Watch Mathrubhumi News on YouTube and subscribe regular updates.