News India

വിക്രം ലാന്‍ഡറില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം

ബെംഗളുരു: ചന്ദ്രനിലിറങ്ങാനുള്ള വിക്രം ലാന്‍ഡറില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നില്ലെങ്കിലും ശാസ്ത്ര ലോകത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. പ്രതികൂല സാഹചര്യങ്ങള്‍ മാറിയാല്‍ ലാന്‍ഡറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ച് തുടങ്ങുമെന്ന സാധ്യതയും അവസാന പ്രതീക്ഷയായി നിലവിലുണ്ട്.