News India

മഹാരാഷ്ട്രയില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് മുതല്‍ ലോക്ഡൗണ്‍

മുംബൈ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മഹാരാഷ്ട്രയിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മുതല്‍ ലോക്‌ഡൌണ്‍ നിലവില്‍ വരും. അമരാവതി, യവത്മാല്‍, അകോള ജില്ലകളിലാണ് നിയന്ത്രണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6112 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.