News India

ലോക്ക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഏകമാര്‍ഗം രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രതിവിധി ലോക്ക്ഡൗണ്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണോത്സുകതയോടെ തന്ത്രപരമായി സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 'ലോക്ക്ഡൗണ്‍ ഒരു തരത്തിലും വൈറസിനെ പൂര്‍ണമായി പരാജയപ്പെടുത്തില്ല. കുറച്ചു നേരത്തേക്ക് വൈറസ് വ്യാപനം തടയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. വൈറസിനെ പരാജയപ്പെടുത്താനുള്ള ഏകമാര്‍ഗം എന്നുപറയുന്നത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് വൈറസിനെ പിന്തുടര്‍ന്നുകൊണ്ട് അതിനെ മറികടക്കുകയാണ്. ഇതാണ് സര്‍ക്കാരിനുള്ള എന്റെ ഉപദേശം.' രാഹുല്‍ ഗാന്ധി പറഞ്ഞു.