News India

ന്യൂനമര്‍ദത്തെ തുടര്‍ന്ന് തെലങ്കാനയില്‍ അതിതീവ്രമഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതിനെ തുടര്‍ന്നുണ്ടായ അതിതീവ്ര മഴയില്‍ തെലങ്കാനയില്‍ 16 മരണം. നിരവധി പേരെ ഒഴുക്കില്‍പെട്ടു കാണാതായി. മണ്ണിടിയുകയും കെട്ടിടങ്ങള്‍ നിലം പൊത്തുകയും ചെയ്തതോടെ ഹൈദരാബാദ് ബാംഗ്ലൂരു ദേശീയ പാത അടച്ചു.തെലങ്കാന സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.