News India

മോദി-ഷി ജിന്‍ പിങ് ഉച്ചകോടിക്ക് ഒരുങ്ങി മഹാബലിപുരം

മഹാബലിപുരം(തമിഴ്‌നാട്):  മഹാബലിപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെയും വരവേല്‍ക്കാനൊരുങ്ങി. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന മോദിഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടിയിലൂടെ ഈ ചരിത്രനഗരം രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാവും. രാഷ്ട്രനേതാക്കളെ വരവേല്‍ക്കാന്‍ മഹാബലിപുരം ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. നഗരം കൂടുതല്‍ സൗന്ദര്യവത്കരിച്ചു. ചെന്നൈയില്‍നിന്ന് മഹാബലിപുരത്തേക്കുള്ള റോഡുകള്‍ മെച്ചപ്പെടുത്തി. സുരക്ഷയ്ക്കായി പോലീസിന്റെ വന്‍പടതന്നെ തയ്യാറായിക്കഴിഞ്ഞു. എങ്ങും നിരീക്ഷണക്യാമറകളാണ്.