പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച നടത്തി മഹാരാഷ്ട്ര സർക്കാര്‍
നാസിക്കില്‍ നിന്ന് മുംബൈയിലേയ്ക്ക് ലോങ്ങ് മാര്‍ച്ച് നടത്തുന്ന കര്‍ഷകരുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു. മുംബൈയില്‍ നിയമസഭാ മന്ദിരത്തില്‍ വെച്ചാണ് കര്‍ഷക പ്രതിനിധികളും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും ചര്‍ച്ച നടത്തുന്നത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് സമരക്കാര്‍.