News India

മമതാ ബാനര്‍ജി വര്‍ഷത്തില്‍ ഒന്നോരണ്ടോ കുര്‍ത്ത അയച്ചുതരാറുണ്ടെന്ന് നരേന്ദ്ര മോദി അഭിമുഖത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് നരേന്ദ്രമോദി. സന്യാസിയോ സൈനികനോ ആകണമെന്നായിരുന്നു ആഗ്രഹം. പ്രതിപക്ഷ നിരയില്‍ സുഹൃത്തുക്കളുണ്ടെന്നും മമതാ ബാനര്‍ജി വര്‍ഷത്തില്‍ ഒന്നോ രണ്ടോ കുര്‍ത്ത അയച്ചുതരാറുണ്ടെന്നും നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. മറ്റെന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കാണാന്‍ നരേന്ദ്രമോദി തീരുമാനിച്ചു.