News India

മമതാ ബാനര്‍ജിയുടെ ബാഡ്മിന്റണ്‍ പ്രകടനം ശ്രദ്ധ നേടുന്നു

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രകടനം ഏറെ ശ്രദ്ധ നേടുകയാണ്. സ്‌പോര്‍ട്‌സിനെ താന്‍ ഏറെ പ്രണയിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മമത വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രിയ രംഗത്തെ ശക്തമായ പെണ്‍ സാന്നിധ്യാണ് മമത ബാനര്‍ജി. മുന്ന് പതിറ്റാണ്ടിലേറെ ബംഗാളില്‍ നീണ്ടു നിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി പദത്തിലേക്ക് നടന്ന് കയറിയ ധീര വനിത. രാഷ്ട്രീയ രംഗത്ത് മാത്രമല്ല കായികരംഗത്തും ശക്തമായ ഇടപെടല്‍ നടത്താറുണ്ട് മമത. സംസ്ഥാനത്തിന്റെ കായിക വികസനത്തിന് ഊന്നല്‍ നല്‍കാറുള്ള മമത കളിക്കളത്തിലും നിറയുകയാണ്. ഗ്രാമങ്ങളിലും ബാഡ്മിന്റണ്‍ പരിപോഷിപ്പിക്കുന്നതിനായി റാക്കറ്റ് ഏന്തിയ മമതയുടെ പ്രകടനം ശ്രദ്ധ നേടുകയാണ്. ഇതിന് മുന്‍പ് പലപ്പോഴും കോര്‍ട്ടില്‍ റാക്കറ്റ് വീശി മമത കൈയ്യടി നേടിയിട്ടുണ്ട്.