News India

കശ്മീരില്‍ മധ്യവയസ്‌കന്‍ വെടിയേറ്റ് മരിച്ചു; പിന്നില്‍ ഗോസംരക്ഷകരെന്ന് ആരോപണം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ബദര്‍വയില്‍ മധ്യവയസ്‌കനെ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണം നടത്തിയത് പശു സരക്ഷകരാണെന്ന് സംശയം. പശുക്കളുമായി പോകുമ്പോള്‍ ഇന്ന് പുലര്‍ച്ചെയാണ് അഹമ്മദ് ഷാ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യ സൂത്രധാരനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നയിം അഹമ്മദ് ഷാ എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധവും സംഘര്‍ഷവും നിലനില്‍ക്കുകയാണ്. പ്രദേശവാസികള്‍ കൂട്ടമായി എത്തി വാഹനങ്ങള്‍ക്ക് തീടിയുകയും കടകള്‍ ആക്രമിക്കുകയും ചെയ്തു. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.