News India

കൊറോണ: നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിര്‍ബന്ധിത കൊറന്റൈനില്‍ കഴിയണമെന്ന് കേന്ദ്രം

ന്യു ഡല്‍ഹി: യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത  ക്വാറന്റൈനില്‍ കഴിയണമെന്ന് കേന്ദ്രം. രാജ്യത്ത് കൊറോണ പരിശോധനകള്‍ക്ക് കൂടുതല്‍ ലാബുകള്‍ കേന്ദ്രം അനുവദിച്ചു. മഹാരാഷ്ട്രയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ മരണം മൂന്നായി.