News India

മഹാരാഷ്ട്രയില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ മാവോവാദി ആക്രമണം, 15 സൈനികര്‍ക്ക് വീരമൃത്യു

മുംബൈ: മഹാരാഷ്ട്രയില്‍ ഗട്ചിറോളിയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ 15 സൈനികര്‍ക്ക് വീരമൃത്യു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ െ്രെഡവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്നാണ് വിവരം. പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണം.