News India

മരട് കേസില്‍ പുതിയ റിട്ട് ഫയല്‍ ചെയ്ത് ഫ്ളാറ്റ്‌ ഉടമകള്‍

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ്‌ പൊളിക്കല്‍ ഉത്തരവിനെതിരെ ഫ്ളാറ്റ്‌ ഉടമകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തീരദേശ നിയമലംഘനം പഠിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ തദ്ദേശ ഭരണ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ സമിതി തങ്ങളുടെ വാദം കേട്ടിട്ടില്ല എന്നാണ് ഹര്‍ജിക്കാരുടെ വാദം.