News India

ജെ.എന്‍.യു.വില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം; പരക്കെ പ്രതിഷേധം

ന്യൂഡല്‍ഹി: മുഖംമൂടിധരിച്ച അക്രമിസംഘം മാരകായുധങ്ങളുമായി ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍യു) വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അര്‍ധരാത്രിയിലും വന്‍പ്രതിഷേധം. അക്രമത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണ് എന്നാരോപണം. അക്രമത്തിന് നേതൃത്വം നല്‍കിയ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിനോട് റിപ്പോര്‍ട്ട് തേടി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ. നേതാവും മലയാളിയുമായ സൂരി, പ്രൊഫ. സുചിത്ര എന്നിവരടക്കം 20-തോളം പേരെ എയിംസില്‍ പ്രവേശിപ്പിച്ചു.