News India

മെഡിക്കൽ ഓക്സിജൻ നിർമാണവും വിതരണവും വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

മെഡിക്കൽ ഓക്സിജൻ നിർമാണവും വിതരണവും വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി. ഒഴിഞ്ഞ ഓക്സിജൻ ടാങ്കറുകൾ എയർലിഫ്റ്റ് ചെയ്യണമെന്നും പ്രധാനമന്ത്രിയുടെ നിർദേശം. അന്തർ സംസ്ഥാന ഓക്സിജൻ നീക്കത്തിന് യാതൊരു തടസങ്ങളും ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. അതിനിടെ ഓക്സിജൻ നീക്കത്തിന് പ്രത്യേക ഇടനാഴി വേണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ടാങ്കർ തടയുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി.

Mathrubhumi News is now available on WhatsApp. Click here to subscribe.