News India

ഡല്‍ഹിയില്‍ നിന്നും ഉത്തര്‍ പ്രദേശിലേക്ക് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടരുന്നു. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് പുറത്തു ആയിരക്കണക്കിന് പേരാണ് മണിക്കൂറുകളായി തടിച്ചു കൂടിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത ആയിരം ബസുകള്‍ക്ക് യു.പി സര്‍ക്കാര്‍ അനുമതി നല്‍കി.