News India

പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എംകെ അഴഗിരി

ചെന്നൈ: പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കരുണാനിധിയുടെ മൂത്ത മകന്‍ എംകെ അഴഗിരി. പാര്‍ട്ടിരൂപീകരണത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചനയുണ്ടെങ്കില്‍ അറിയിക്കും എന്നും അഴഗിരി.