News India

ബൈഡനെ അഭിനന്ദിച്ച് മോദി, അമേരിക്കയുമായുള്ള ബന്ധം പുനക്രമീകരിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ബന്ധം പുനക്രമീകരിക്കാന്‍ നീക്കങ്ങളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായാണ് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനുമായി പ്രധാന മന്ത്രി ആശയവിനിമയം നടത്തിയത്. പ്രതിരോധ താത്പര്യങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനക്രമീകരിക്കാന്‍ അമേരിക്കക്കും താത്പര്യമുണ്ടെന്നാണ് വൈറ്റ് ഹൌസില്‍ നിന്നുള്ള പ്രതികരണംവ്യക്തമാക്കുന്നത്.