പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28 ന് യുഎഇ സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28 ന് യുഎഇ സന്ദര്‍ശിക്കും. ജി 7 ഉച്ചകോടിക്കായി ജര്‍മ്മനിയിലേക്ക് പോയി മടങ്ങും വഴിയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുക. വിദേശകാര്യമന്ത്രാലയമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശന വിവരം അറിയിച്ചത്.