News India

മോട്ടോര്‍ വാഹന നിയമം: കേരളവും പിഴത്തുക പകുതിയാക്കിയേക്കും, അന്തിമതീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം/ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമത്തിലെ ഉയര്‍ന്ന പിഴത്തുക പകുതിയാക്കി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.