News India

യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കണം, ഉത്തരവുകൾ കളിക്കാനുള്ളതല്ല- ജസ്റ്റിസ് നരിമാൻ

ന്യൂഡൽഹി : ശബരിമല വിധിയിൽ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാൻ. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കണമെന്നും അത് കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് ഇക്കാര്യം പറഞ്ഞത്. കർണാടക കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണനയ്ക്കെടുത്തപ്പോഴാണ് ജസ്റ്റിസ് നരിമാൻ കോടതിയിൽ ഹാജരായിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് തങ്ങളുടെ ശബരിമല ഉത്തരവ് വായിച്ചു നോക്കാൻ നിർദേശിച്ചത്.