News India

പണിമുടക്കിന് ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്കിന് ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം. പശ്ചിമ ബംഗാളില്‍ ഇടത് സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പണിമുടക്കിയ തൊഴിലാളികള്‍ ഉത്തരേന്ത്യയില്‍ പലയിടത്തും തീവണ്ടി തടഞ്ഞു.