News India

നിർഭയ കേസ്: വധശിക്ഷ 22-ന് നടപ്പാക്കാനാകില്ലെന്ന് ഡൽഹി സർക്കാർ

ന്യൂഡൽഹി : നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാൻ സാധിക്കില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചു. പ്രതികളിലൊരാൾ ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത വന്നത്. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ കീഴ്ക്കോടതിയെ സമീപിക്കുമെന്നും സർക്കാർ വ്യക്തമാക്കി.