News India

സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെതിരായ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രാഹുലിന് കമ്മീഷന്‍ നോട്ടീസ് അയച്ചു. റഫാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി സ്ത്രീയെ ചുമതലപെടുത്തിയെന്നും ആണാണെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്നുമുള്ള രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്.