News India

രാജ്യത്ത് നീറ്റ് പരീക്ഷ ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പരീക്ഷ. ഇത്തവണ പതിനഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് മെഡിക്കല്‍ അനുബന്ധ വിഷയങ്ങളുടെ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതുന്നത്.