News India

പാക് ന്യൂനപക്ഷത്തിന് ജവഹര്‍ ലാല്‍ നെഹ്‌റു പൗരത്വം വാഗ്ദാനം ചെയ്തു - അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്താനിലെ ന്യൂനപക്ഷത്തിന് ജവഹര്‍ ലാല്‍ നെഹ്‌റു പൗരത്വം വാഗ്ദാനം ചെയ്തിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന ഭരണം എന്നതിനേക്കാള്‍ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് റാലി ഇന്ന് ദ്വാരകയില്‍ നടക്കും.