News India

ദേശീയപാതാ വികസനത്തില്‍ കേരളത്തിന് മുന്‍ഗണന

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തിന്റെ മുന്‍ഗണന പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത വികസനം ഒന്നാം പട്ടിക പ്രകാരം തുടരും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഗഡ്കരി പ്രതികരിച്ചു.