News India

ഭീമ കോറേഗാവ് കേസില്‍ ഹാനി ബാബുവിനെ കുടുക്കിയതാണെന്ന് ഭാര്യ

ന്യൂഡല്‍ഹി: ഭീമ കോറേഗാവ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഹാനി ബാബുവിന് ഇടതു ബന്ധം പോലുമില്ലെന്ന് ഭാര്യ ജെന്നി റുവേന. എന്‍.ഐ.എ തന്നെ കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നു. ഭീമാ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും എന്‍.ഐ.എ ചോദിച്ചില്ലെന്നും അകത്ത് ഇടേണ്ടവരെ അര്‍ബന്‍ നക്‌സല്‍ എന്ന മുദ്ര കുത്തി ജയിലില്‍ ആക്കുകയാണെന്നും ജെന്നി റുവേന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.