News India

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ 22 ന് നടപ്പാക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക. മരണ വാറണ്ട് പട്യാല കോടതിയാണ് പുറപ്പെടുവിച്ചത്. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതാണ്.നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്.