News India

ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 7 പേര്‍ ബിജെപിയില്‍ നിന്നും 6 പേര്‍ ജെഡിയുവില്‍ നിന്നും മന്ത്രിമാരായി. ജനവിധി എന്‍ഡിഎയ്!ക്ക് എതിരെന്ന് ആരോപിച്ച് സത്യപ്രതിജ്ഞാചടങ്ങ് ആര്‍ജെഡി ബഹിഷ്‌കരിച്ചു.