News India

നീതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മൗനത്തില്‍ അസ്വാഭാവികത ഇല്ലെന്ന് ജെഡിയു. നീതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു അധ്യക്ഷന്‍ ബശിഷ് നാരായിന്‍ സിങ്ങ് മാതൃഭൂമി ന്യൂസിനോട്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നം ഇല്ല. ബിജെപി തന്നെയാണ് നിതീഷിനെ എന്‍ ഡി എയുടെ മുഖം ആയി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചതായും ബശിഷ്ട നാരായിന്‍ സിങ് പറഞ്ഞു.