വാക്സിൻ: മുന്‍ഗണന പട്ടികക്ക് ശേഷമുളള കുത്തിവെയ്പ്പ് സംബന്ധിച്ച് വ്യക്തത വരുത്താതെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: വാക്സിന് യജ്ഞത്തിന് ശനിയാഴ്ച്ച തുടക്കം കുറിക്കാനിരിക്കെ, മുന്‍ഗണന പട്ടികക്ക് ശേഷമുളള കുത്തിവെയ്പ്പ് സംബന്ധിച്ച് വ്യക്തത വരുത്താതെ കേന്ദ്ര സര്‍ക്കാര്‍. തുടര്‍ന്ന് വരുന്ന 27 കോടി പേര്‍ക്കുളള വാക്സിന് സംഭരണം, വിതരണം, വില തുടങ്ങിയ കാര്യങ്ങളില്‍ ആശയക്കുഴപ്പം തുടരുന്നു. ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളുമടങ്ങുന്ന മൂന്നു കോടി പേര്‍ക്കാണ് മുന്‍ഗണനയായി വാക്സിന് നല്‍കുന്നത്.