News India

ബംഗാള്‍ സര്‍ക്കാരിനെതിരായ സി.ബി.ഐ ഹര്‍ജിയില്‍ അടിയന്തര വാദമില്ല; ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ചിട്ടി തട്ടിപ്പ് കേസില്‍ അന്വേഷണം തടസ്സപ്പെടുത്തിയതിന് പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ചെയ്തവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നല്‍കി.