News India

എന്‍പിആര്‍ മാന്വലിലും മുസ്ലീങ്ങള്‍ക്ക് വിവേചനം; സഹായരേഖയില്‍ നിന്ന് മുസ്ലിം ആഘോഷങ്ങള്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി തയാറാക്കിയ സഹായ രേഖയില്‍ നിന്ന് മുസ്ലിം ആഘോഷങ്ങള്‍ ഒഴിവാക്കി. ഏനുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും വേണ്ടി തയാറാക്കിയ മാനുവലില്‍ നിന്നാണ് മുസ്ലിം വിഭാഗക്കാരുടെ ആഘോഷങ്ങള്‍ ഒഴിവാക്കിയത്. സെന്‍സസ് കമ്മീഷണര്‍ തയാറാക്കിയ മാനുവലിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.