News India

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 250 ഓളം പേര്‍ക്ക് വൈറസ് ബാധ. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. കൊറോണാ സ്ഥിരികരിച്ച ബോളിവുഡ് ഗായികാ കനികാ കപൂറിന്റെ പരിപാടിയില്‍ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിംഗ് ഉള്‍പ്പെടെ ആറോളം എംപിമാര്‍ സ്വയം നിരീക്ഷണത്തില്‍. മുംബൈ, പുനെ, നാഗ്പൂര്‍ നഗരങ്ങളിലെ ഓഫീസുകളും കടകളും പൂര്‍ണമായി അടച്ചു.