News India

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നിരയില്‍ ഭിന്നത

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച ഏകപക്ഷീയമായി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കില്ല. ബി. ജെ. പിയെ സഹായിക്കാനുള്ള നീക്കമാണ് മമത നടത്തുന്നതെന്ന് സി. പി. എമ്മടക്കമുള്ള ഇടതുപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. അതേസമയം, കൂടുതല്‍ ചര്‍ച്ചകള്‍ക്കായി എന്‍. സി പി നേതാവ് ശരദ് പവ്വാര്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും.

Watch Mathrubhumi News on YouTube and subscribe regular updates.