News India

പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താത്ത കോളേജുകള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം

ചെന്നൈ: അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താമെന്ന ഉത്തരവ് അട്ടിമറിച്ച തമിഴ്‌നാട്ടിലെ കോളേജുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തി പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ തന്നെ നടത്തണമെന്ന് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ അവശ്യപ്പെട്ടു. പ്രശ്‌നം പഠിച്ച് വരികയാണെന്ന് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അന്‍പഴകന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.