ഉത്തരേന്ത്യയിൽ ഓക്സിജൻ കിട്ടാതെ ഇന്നും 25 മരണം
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഉത്തരേന്ത്യയിൽ ഓക്സിജൻ കിട്ടാതെ ഇന്നും 25 പേര് മരിച്ചു. ഡൽഹിയിൽ ഇരുപതും അമൃത്സറിൽ അഞ്ചും പേരാണ് പ്രാണവായു കിട്ടാതെ മരിച്ചത്. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ പല ആശുപത്രികളും പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നത് നിറുത്തിവച്ചു. ഇതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടുത്തു.






